Business Economy Kerala

ഗുരുവായൂർ അമ്പലത്തിൽ 5.79 കോടി രൂപ ഭണ്ഡാര വരവ്

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,79,94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും ലഭിച്ചുട്ടുണ്ട്. 15 കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 3 നോട്ടുകളും, അഞ്ഞൂറിൻ്റെ 20 നോട്ടുകളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.


കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,00,246 രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 65,839 രൂപയും, പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 71,157രൂപയും, ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6,162 രൂപയും, ഐസിഐസിഐ ഇ ഭണ്ഡാരം വഴി 41,224 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,21,497രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *