India

ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ലോക ജലദിനത്തോടനുബന്ധിച്ച് ജലം സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജീവന്‍ നിലനിര്‍ത്തുന്നതിനും ഭൂമിയിലെ ഭാവി രൂപപ്പെടുത്താനും ജലത്തിൻ്റെ പ്രാധാന്യം വലുതാണ്. ഈ സുപ്രധാന വിഭവം സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതിൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

സുസ്ഥിരമായ രീതികളിലൂടെ, അവബോധം വളര്‍ത്തിയെടുക്കാനും ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സംഘടനകളേയും അവരുടെ ശ്രമങ്ങളേയും പ്രധാനമന്ത്രി പ്രശംസിച്ചു.

ജലക്ഷാമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *