Kerala News Politics

തെരഞ്ഞെടുപ്പ് പ്രചാരണം: റോഡ് ഷോയിൽ പങ്കെടുത്ത് ലിയാണ്ടർ പേസ്

ഒല്ലൂർ: ഒല്ലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടിക്കാട് സെൻ്ററിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് പ്ലയർ ലിയാണ്ടർ പേസ് പങ്കെടുത്തു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ, ജില്ലാ സെക്രട്ടറിമാരായ എൻ. റോഷൻ, നിബിൻ ശ്രീനിവാസൻ, തൃശൂർ സിറ്റി ജില്ലാ സെൽ കോർഡിനേറ്റർ പ്രനീഷ് എൻ. എച്ച്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ഫെബിൻ ഫ്രാൻസിസ്, ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് അശ്വിൻ വാര്യർ, പീച്ചി മണ്ഡലം പ്രസിഡൻ്റ്
പ്രശാന്ത് എൻ. എച്ച്, ധ്വനി ഉത്തമൻ, ജയൻ പൂശേരി, അജി. എം. പി, സുബീഷ്. വി. എസ്, അരുൺ കെ. ഡി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *