India International News

ഹംഗറി തെരഞ്ഞെടുപ്പ് വിജയം: പീറ്റർ മജ്യാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഹംഗറിയിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച പീറ്റർ മജ്യാർക്കും ടിസ്സ പാർട്ടിക്കും അഭിനന്ദനം അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യയും ഹംഗറിയും തമ്മിൽ ദീർഘകാല സൗഹൃദവും പരസ്പര ബഹുമാനവും പങ്കുവെയ്ക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മജ്യാറുമായി അടുത്ത് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുമെന്നും അതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *