തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തം ആവുകയാണ്. ഇന്ന് 10 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ നാളെ അതീതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, Read More…
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഡ്രൈ ഡേ-ക്ലോറിനേഷന് ക്യാമ്പയിനിൻ്റെ ജില്ലാതല പരിപാടികള്‍ ‘വൃത്തി ക്യാമ്പയിന്’ – ശുചിത്വത്തിലൂടെ പ്രതിരോധം എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചു. ജൂലൈ 31 വരെയാണ് ക്യാമ്പയിന് നടത്തുന്നത്. ക്യാമ്പയിനിൻ്റെ പോസ്റ്റര്‍ പ്രകാശനം തൃശ്ശൂര്‍ എം.എല്‍.എ. രാജന് ജെ. പല്ലന് നിര്‍വ്വഹിച്ചു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും തുടര്‍ച്ചയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പയിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ Read More…
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ അലയമൺ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്കോർ നേടി. തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം (85.83 ശതമാനം), എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷൻ ജനകീയ ആരോഗ്യ കേന്ദ്രം (88.47 ശതമാനം), വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം (90.55 ശതമാനം) എന്നിവയാണ് എൻ.ക്യു.എ.എസ്. കരസ്ഥമാക്കിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പ്രവർത്തനങ്ങളാണ് Read More…