കൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗമേശ്വര സന്നിധിയിൽ GNSS മഹിളാ വിഭാഗം ജനനിയുടെ നേതൃത്ത്വത്തിൽ നടന്ന പാരമ്പര്യ തിരുവാതിരക്കളി ക്ഷേത്രം ഭാരവാഹികൾ ഭദ്രദീപം കൊളുത്തി സമാരംഭിച്ചു. കൂടൽമാണിക്യ ക്ഷേത്ര ഐതീഹ്യവും സംഗമേശ്വര സ്തുതികളും രാമായണവും കോർത്തിണക്കി ,ഗുരു പ്രഭിദജയദാസ് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി , നൂറുകണക്കിന് സംഗമേശ്വരഭക്തരായ സദസ്സിൻ്റെ അഭിനന്ദനം ഏറ്റുവാങ്ങി… തുടർന്ന് തിരുവാതിരക്കളിയിൽ പങ്കെടുത്തവർക്കും GNSS അംഗങ്ങൾക്കും ഉത്സവ സദ്യയും, വിശ്രമ സ്ഥലവും, സുഗമമായ ദർശനത്തിനും കൂടൽമാണിക്യ ദേവസ്വം പ്രസിഡണ്ട് . Adv : ഗോപി, മെമ്പർ, രാഘവേട്ടൻ..” രാജാമണി ടീച്ചർ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ഒരുക്കി തന്നു.





