ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ നിലവിലുള്ള റേഡിയോഗ്രാഫർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക കരാർ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5 (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി ഉദ്യോഗാർത്ഥികൾ ഉച്ചക്ക് 2.30 ന് മുമ്പായി എത്തിച്ചേരണം. ആയതിന് ശേഷം എത്തിച്ചേരുന്നവരെ പരിഗണിക്കുന്നതല്ല.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമാണ് കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകേണ്ടത്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത
1.SSLC Pass or equivalent qualification
2.Pass in the two year Certified Radiological Assistant Course (CRAC) conducted in the X-ray Department of any recognized Medical College
പ്രായം: 01.01.2026 നുള്ളിൽ 18 വയസ് തികഞ്ഞവരും 36 വയസിനുള്ളിൽ ഉള്ളവരുമാകണം. 01.01.1990നും 02.01.2008 നും ഇടയിൽ (both dates inclusive) ജനിച്ചവരാകണം.
വിശദവിവരങ്ങൾക്ക് 0487-2556335 Extn.235 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.





