Kerala News

ട്രെയിനിൽ കര്പ്പൂരം കത്തിച്ചാൽ കനത്ത ശിക്ഷ; ശബരിമല തീർത്ഥാടകർക്ക് ദക്ഷിണ റെയിൽവേയുടെ മുന്നറിയിപ്പ്

ശബരിമല തീർത്ഥാടകർ ട്രെയിനിൽ കര്പ്പൂരം കത്തിച്ച് പൂജ നടത്തുന്നത് പാടില്ലെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി.

യാത്രക്കാരുടെ സുരക്ഷയെ ആശ്രയിച്ച് റെയിൽവേ കോച്ചുകളിലും സ്റ്റേഷനുകളിലും തീ കൊളുത്തിയുള്ള പൂജകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കു ആയിരം രൂപ പിഴയോ മൂന്നു വർഷം തടവോ ശിക്ഷ ലഭിക്കുമെന്നാണ് അറിയിപ്പ്.

130 എന്ന ടോൾ ഫ്രീ നമ്പറിൽ ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് റെയിൽവേ അറിയിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുതെന്നും സുരക്ഷയുടെ ഭാഗമായി കർശന മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *