India News

യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം: മേജർ അഭിലാഷ ബറാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയ മേജർ അഭിലാഷ ബറാക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലെബനനിലെ യുഎൻ ഇടക്കാല സമാധാന സേനയായ യുണൈറ്റഡ് നേഷൻസ് ഇൻ്ററിം ഫോഴ്‌സ് ഇൻ ലെബനണിൽ (യുണിഫിൽ) എൻഗേജ്മെൻ്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിൻ്റായും മേജർ അഭിലാഷ ബറാക് സേവനമനുഷ്ഠിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മേജർ ബറാക്കിൻ്റെ മാതൃകാപരമായ സേവനത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിലെ ഇന്ത്യയുടെ ദീർഘകാല സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെയും മനുഷ്യരാശിയെയും സേവിക്കാൻ ആഗ്രഹിക്കുന്ന അനേകം യുവാക്കൾക്കും, പ്രത്യേകിച്ച് രാജ്യത്തെ പെൺമക്കൾക്കും മേജർ അഭിലാഷ ബറാക്കിൻ്റെ നേട്ടം പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിലെ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. മേജർ അഭിലാഷ ബറാക്കിൻ്റെ ഈ നേട്ടം ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *