ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രിയും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായ ശ്രീ ജോര് ജ് കുര്യന് ഇന്ന് കൊച്ചിയിലെ സിഫ് നെറ്റ് സന്ദര് ശിക്കുകയും ഇന് സ്റ്റിറ്റ്യൂട്ടിന്റെ വിവിധ പ്രവര് ത്തനങ്ങള് അവലോകനം ചെയ്യുകയും ചെയ്തു.
ഫിഷിംഗ് ഗിയർ ഹാൾ, ആർടി സ്റ്റേഷൻ, കമ്പ്യൂട്ടർ ലാബ്, നാവിഗേഷൻ സിമുലേറ്റർ ലാബ്, ലൈബ്രറി, സീമാൻഷിപ്പ് നാവിഗേഷൻ ലാബ്, ബയോളജി ലാബ്, മറൈൻ എഞ്ചിനീയറിംഗ് ലാബ് തുടങ്ങി സിഫ്നെറ്റിന്റെ വിവിധ ഡിവിഷനുകളും സഹമന്ത്രി സന്ദർശിച്ചു.
സിഫ്നെറ്റ് ഡയറക്ടർ എം.ഹബീബുള്ളയുടെ സിഫ്നെറ്റ് പ്രവർത്തനങ്ങളുടെ ഹ്രസ്വ അവലോകനത്തിനുശേഷം, മന്ത്രിയുടെ സന്ദർശന വേളയിൽ സിഫ്നെറ്റ് മത്സ്യബന്ധന കപ്പലുകളുമായുള്ള ആർടി ആശയവിനിമയം പോലുള്ള വിവിധ ഉപകരണങ്ങളുടെ പ്രദർശനം നടത്തി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഐഎസ്ആര്ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടു-വേ ആശയവിനിമയത്തിനുള്ള ട്രാന്സ്പോണ്ടറുകള് ഉള്പ്പെടെ ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.