അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾ ഗംഭീരമായി നടക്കുന്നതിനിടെ, അഹമ്മദാബാദിലെ ഷാപൂർ മേഖലയിൽ വേറിട്ട ആചാരവുമായി ബാരോട്ട് സമുദായം. ഞായറാഴ്ച നടന്ന ചടങ്ങിൽ സമുദായത്തിലെ പുരുഷന്മാർ സാരിയുടുത്ത് പരമ്പരാഗത നൃത്തമായ ഗർബ അവതരിപ്പിച്ചു. തങ്ങളുടെ സമുദായത്തിലെ സ്ത്രീരൂപമായ സദു മാതയോടുള്ള ആദരസൂചകമായാണ് ഈ ആചാരം നടത്തുന്നത്. ത്യാഗം, പശ്ചാത്താപം, പ്രായശ്ചിത്തം എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 200 വർഷം പഴക്കമുള്ള കഥയാണ് ഈ പാരമ്പര്യത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാ വർഷവും നവരാത്രിയുടെ എട്ടാം രാത്രിയിൽ ഷാപൂരിലെ സദു മാതാ Read More…