
രാവിലെ ശീവേലി കഴിഞ്ഞ നേരത്തായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ക്ഷേത്രം കൂത്തമ്പലത്തിലെ അലങ്കരിച്ച മണ്ഡപത്തിൽ സരസ്വതി പൂജ പൂർത്തിയായതോടെ ദേവീദേവൻമാരുടെ ചിത്രങ്ങൾ വിദ്യാരംഭം വേദിയിലേക്ക് ആനയിച്ചു. വാദ്യങ്ങൾ അകമ്പടിയായി.

വിദ്യാരംഭ വേദിയിലെ നിലവിളക്കിൽ തിരി തെളിയിച്ചതിനെ തുടർന്ന് 13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി വിദ്യാരംഭത്തിന് തുടക്കമായി. ആചാര്യൻമാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
ആദ്യം നാവിലും തുടർന്ന് അരിയിലും ആദ്യാക്ഷര മധുരം. ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടെ കുട്ടികൾ അക്ഷര ലോകത്തേക്ക് കടന്നു. കുട്ടികൾക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം സമ്മാനിച്ചു.




