Kerala News

നവരാത്രി; ചൊവ്വാഴ്ചയും പൊതു അവധി; സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്ത് സെപ്റ്റംബർ 30നും (ചൊവ്വാഴ്ച) പൊതു അവധി. ഒക്ടോബര്‍ ഒന്നിനുള്ള അവധിക്കു പുറമെയാണിത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി കിട്ടും. ഈ മാസം 30ന് ദുര്‍ഗാഷ്ടമി അവധിയും ഒക്ടോബര്‍ ഒന്നിന് മഹാനവമിയുടെ അവധിയും രണ്ടിന് ഗാന്ധി ജയന്തി അവധിയും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം കിട്ടുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും Read More…

Kerala News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാ​ഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്. അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. Read More…