Kerala News

നവരാത്രി; ചൊവ്വാഴ്ചയും പൊതു അവധി; സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്ത് സെപ്റ്റംബർ 30നും (ചൊവ്വാഴ്ച) പൊതു അവധി. ഒക്ടോബര്‍ ഒന്നിനുള്ള അവധിക്കു പുറമെയാണിത്.

ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി കിട്ടും. ഈ മാസം 30ന് ദുര്‍ഗാഷ്ടമി അവധിയും ഒക്ടോബര്‍ ഒന്നിന് മഹാനവമിയുടെ അവധിയും രണ്ടിന് ഗാന്ധി ജയന്തി അവധിയും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം കിട്ടുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിവസമായ 30നു അവധിയായിരിക്കുമെന്നു പൊതു ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ല.

Leave a Reply

Your email address will not be published. Required fields are marked *