India News Technology

ഭാരതം സാങ്കേതികവിദ്യയിലെ പുതുയുഗത്തിലേക്ക്: പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് ഒരുപിടി ശക്തി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകൾ രാജ്യത്തിന് സമർപ്പിച്ചു. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഈ ആധുനിക സാങ്കേതികവിദ്യകൾ സ്ഥാപിച്ചു, ഗവേഷണ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴി വെക്കും. കാലാവസ്ഥാ പ്രവചനങ്ങൾ, ഭൗതികശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങി വൈവിധ്യമാർന്ന ഗവേഷണ മേഖലകളിൽ ഈ കമ്പ്യൂട്ടറുകൾ നിർണായകമായ പുത്തൻ വിവരശേഖരണത്തിനും പഠനത്തിനും വഴിതെളിക്കും.

സൂപ്പർകമ്പ്യൂട്ടറുകളുടെ കരുത്ത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കുന്നത് ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മേഖലയിലെ മാറ്റങ്ങൾക്ക് കരുത്ത് പകരുമെന്ന് മോദി കൂട്ടിച്ചേർത്തു. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളും ഇക്കാര്യത്തിൽ തുടരുന്നുണ്ട്. പരം രുദ്ര സൂപ്പർകമ്പ്യൂട്ടറുകളുടെ സജ്ജീകരണങ്ങൾ അത്യാധുനിക എഐ, കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ്, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യയും പരം രുദ്ര കമ്പ്യൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *