ഞായറാഴ്ച ആരാധനാലയങ്ങൾ സന്ദർശിച്ചും ഭവന യോഗങ്ങളിൽ സജീവമായും സി. കൃഷ്ണകുമാർ.രാവിലെ 7.30 ക്ക് ചാക്കാന്തറ സെൻ്റ് റാഫേൽ ചർച്ച് സന്ദർശിച്ചു കൊണ്ടാണ് പാലക്കാട്ടെ എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിൻതുണ തേടിയ സ്ഥാനാർത്ഥി തുടർന്ന് സുൽത്താൻ പേട്ട സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സന്ദർശിച്ച് വികാരി ജനറൽ ഫാദർ മരിയ ജോസഫ് ആയി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ വിശ്വാസികൾ ഊഷ്മള സ്നേഹത്തോടെയാണ് വരവേറ്റത്. പള്ളിയിലെ കഞ്ഞി നേർച്ചയിലും പങ്കെടുത്താണ് സ്ഥാനാർത്ഥി മടങ്ങിയത്. സി. എസ്. ഐ ഹോളി ട്രിനിറ്റി ഇംഗ്ലീഷ് ചർച്ചിലും സ്ഥാനാർത്ഥി എത്തി. ഉച്ചയോടെ നഗരസഭയിലെ വിവിധ സ്ഥലങ്ങളിലായി ഭവന സന്ദർശനം നടത്തി.മൂത്താന്തറയിലെ കണ്ണകി അമ്മൻ കോവിലിലും സ്ഥാനാർത്ഥി എത്തി .പ്രാർത്ഥനക്ക് ശേഷം ഭാരവാഹികളുമായി സംസാരിച്ചു. പിന്നീട് കണ്ണകി ഉപനഗരം , ഗാന്ധി നഗർ, പിരായിരി അഞ്ജലി ഗാർഡൻ റസിഡൻറ്സ് അസോസിയേഷൻ എന്നിവിടങ്ങളിലും തിരുനെല്ലായി, തിരുനെല്ലായി ഗ്രാമം പാളയം പരിസരങ്ങളിലും വിവിധ കുടുംബ യോഗങ്ങളിൽ സ്ഥാനാർത്ഥി എത്തി. തിരുനെല്ലായി ക്ഷേത്രത്തിലും സ്ഥാനാർത്ഥി എത്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠം മൈതാനത്ത് നടന്ന റിക്കർ കപ്പ് ട്വൻ്റി- ട്വൻ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൻ്റെ സമ്മാനദാന ചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു.





