Kerala News

വിവാദങ്ങളല്ല ജനകീയ പ്രശ്നങ്ങളാണ് രാഷ്ട്രീയ ചർച്ചയാകേണ്ടത്: എസ് വൈ എസ്

ചാവക്കാട്: കേരളം ഉപതെരഞ്ഞെടുപ്പുകളിലൂടെ സഞ്ചരിക്കുന്ന സമയത്തും രാഷ്ട്രീയ പാർട്ടികൾ വിവാദങ്ങളിൽ അഭിരമിക്കുകയാണെന്നും രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ലെന്നും എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് നിസാമി വരവൂര്‍ പറഞ്ഞു. ജനകീയ പ്രശ്നങ്ങളും പൗരസമൂഹം നേരിടുന്ന ഭീഷണികളും പ്രധാന ചർച്ചയാകുമ്പോഴാണ് രാഷ്ട്രീയം ശരിയായ ദിശയിൽ സഞ്ചരിക്കുക എന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസിന്‍റെ എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ‘ഉത്തരവാദിത്വം; മനുഷ്യപറ്റിന്‍റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ തൃശൂര്‍ ആമ്പല്ലൂരില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടത്തുന്ന കേരള യുവജന സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിനങ്ങളിലായി നടത്തുന്ന പ്ലാറ്റിനം സഫറിന്‍റെ ചാവക്കാട് സ്വീകരണകേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബശീര്‍ അശ്റഫി,കെ.ബി ബശീര്‍,പി.എസ്.എം റഫീഖ്,ഹാഫിള് സ്വാദിഖലി ഫാളിലി,മാഹിന്‍ വടൂക്കര,വാഹിദ് നിസാമി എന്നിവര്‍ പ്ലാറ്റിനം സഫര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. പ്ലാറ്റിനം സഫറിന്‍റെ രണ്ടാം ദിനത്തില്‍ ചെന്ത്രാപ്പിന്നി,എടമുട്ടം,കാട്ടൂര്‍,പെരുമ്പിള്ളിശ്ശേരി,തളിക്കുളം,വാടാനപ്പള്ളി,വെങ്കിടങ്ങ്,പാങ്ങ്,പാവറട്ടി,കടപ്പുറം അഞ്ചങ്ങാടി,തിരുവത്ര,ചാവക്കാട് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.ഇന്ന് നായരങ്ങാടി,എടക്കഴിയൂര്‍,അണ്ടത്തോട്,ആല്‍ത്തറ,വടക്കേക്കാട്,പഴഞ്ഞി,പെരുമ്പിലാവ്, കേച്ചേരി,എരുമപ്പെട്ടി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *