തൃശൂര്‍: എസ് വൈ എസ് കേരള യുവജന സമ്മേളനം ഡിസംബര്‍ 26 മുതല്‍ 29 വരെ ആമ്പല്ലൂര്‍ നൂറുല്‍ ഉലമ നഗരിയില്‍ നടക്കും. 10,000 സ്ഥിരം പ്രതിനിധികളും പ്രതിദിനം 25000 അതിഥി പ്രതിനിധികളും പങ്കെടുക്കും. ആറുവേദികളിലായി നടക്കുന്ന സമ്മേളനം രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ വികസനത്തിനായുള്ള ക്രിയാത്മക ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കും. രാജ്യത്തെ മുസ്ലിം ജീവിതവും യുവാക്കളുടെ പുരോഗതിയും പ്രത്യേകമായി ചര്‍ച്ച ചെയ്യും. ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ Read More…
Tag: Sys
വിവാദങ്ങളല്ല ജനകീയ പ്രശ്നങ്ങളാണ് രാഷ്ട്രീയ ചർച്ചയാകേണ്ടത്: എസ് വൈ എസ്
ചാവക്കാട്: കേരളം ഉപതെരഞ്ഞെടുപ്പുകളിലൂടെ സഞ്ചരിക്കുന്ന സമയത്തും രാഷ്ട്രീയ പാർട്ടികൾ വിവാദങ്ങളിൽ അഭിരമിക്കുകയാണെന്നും രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ലെന്നും എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് നിസാമി വരവൂര്‍ പറഞ്ഞു. ജനകീയ പ്രശ്നങ്ങളും പൗരസമൂഹം നേരിടുന്ന ഭീഷണികളും പ്രധാന ചർച്ചയാകുമ്പോഴാണ് രാഷ്ട്രീയം ശരിയായ ദിശയിൽ സഞ്ചരിക്കുക എന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസിന്‍റെ എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ‘ഉത്തരവാദിത്വം; മനുഷ്യപറ്റിന്‍റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ തൃശൂര്‍ ആമ്പല്ലൂരില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടത്തുന്ന Read More…
രാഷ്ട്രീയം മണ്ണിനോടും മനുഷ്യരോടും പ്രതിബദ്ധതയുള്ളതാകണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി
കൊടുങ്ങല്ലൂർ : രാഷ്ട്രീയം മനുഷ്യനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളതാകണമെന്ന് എസ്.വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്ലാറ്റിനം സഫർ പദയാത്ര കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന് സമീപം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യമനസുകളിൽ അകൽച്ചയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്നും ആരോഗ്യകരമായ സംവാദമാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉണ്ടാകേണ്ടതെന്നും Read More…




