Kerala News

രാഷ്ട്രീയം മണ്ണിനോടും മനുഷ്യരോടും പ്രതിബദ്ധതയുള്ളതാകണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി

കൊടുങ്ങല്ലൂർ : രാഷ്ട്രീയം മനുഷ്യനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളതാകണമെന്ന് എസ്.വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്ലാറ്റിനം സഫർ പദയാത്ര കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന് സമീപം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യമനസുകളിൽ അകൽച്ചയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്നും ആരോഗ്യകരമായ സംവാദമാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉണ്ടാകേണ്ടതെന്നും രാജ്യത്തിന്റെ സമഗ്ര വികസനമാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ചേരമാൻ ജുമാമസ്ജിദ് മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി.എസ്.കെ. മൊയ്തു ബാഖവി നേതൃത്വം നൽകി.എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ അസീസ് നിസാമി, ജില്ലാ സെക്രട്ടറി പി.യു. ഷമീർ, കെ.എ. മാഹിൻ സുഹ്‌രി, അമീർ തളിക്കുളം, പി.എം.എസ്. തങ്ങൾ, വി.എ. ഹുസൈൻ ഫാളിലി, മുഹമ്മദ് ഇയാസ് , അമീർ വെള്ളിക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. പദയാത്രക്ക് അഴീക്കോട്, എറിയാട് എസ് .എൻ പുരം എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നവംബർ 10 ന് പ്ലാറ്റിനം സഫർ പദയാത്ര തൃശൂരിൽസമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *