Kerala News

ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് തലസ്ഥാനത്ത് : 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഫോട്ടോ എക്സിബിഷൻ 17 ന് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് സംഘടിപ്പിക്കും. ദ്വിദിന കോൺക്ലേവിന്റെ ഉദ്ഘാടനം  18 ന് രാവിലെ 11.30 ന് മാസ്‌കറ്റ് ഹോട്ടലിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. മേയർ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവർത്തക Read More…

Kerala News

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതിക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന Read More…

Kerala News

കേരള ശാസ്ത്ര കോണ്‍ഗ്രസിന് ഉജ്ജ്വല തുടക്കം

അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനുമേല്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശാസ്ത്രത്തിലൂന്നിയ ചെറുത്ത് നില്‍പ്പ് നടത്തണം: മുഖ്യമന്ത്രി കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 37-ാംശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കുന്ന പ്രധാനപ്പെട്ട പരിപാടിയായി കേരള ശാസ്ത്ര കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാടിന്റെ പുരോഗതിക്ക് വേണ്ട സംഭാവനകള്‍ കൊണ്ടുമാത്രമല്ല, Read More…

Kerala News

കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക – വ്യവസായ സഹകരണത്തിലൂടെ യുവതയെ തൊഴിൽസജ്ജമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന Read More…

Kerala News

സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (സി.ഒ.ഇ.എൻ) ന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ കേന്ദ്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ  ഡോ. കെ. പി. സുധീറും മുഖ്യ ശാസ്ത്രജ്ഞയായ ഡോ. റൂബി ജോൺ ആന്റോയും ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2022-23 ലെ സംസ്ഥാന ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച സി.ഒ.ഇ.എൻ. നിലവിൽ തോന്നയ്ക്കലിലെ ബയോ360 ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) കാമ്പസിലാണ് താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. ശരീരത്തിന് Read More…

Kerala News

ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി

ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും ​എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി Read More…

Kerala News

വരുന്ന ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം‘ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം Read More…

Kerala News

സ്മാർട്ട് അങ്കണവാടികൾ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 3ന്) മുഖ്യമന്ത്രി നിർവഹിക്കും

യാഥാർത്ഥ്യമായത് ആകെ 117 സ്മാർട്ട് അങ്കണവാടികൾ സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 3 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അതത് സ്മാർട്ട് Read More…

Kerala News

സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 3ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശിതരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി Read More…

Kerala News

കുവൈറ്റ് തീപിടുത്തിൽ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടാകുന്നത്.