India Kerala News

‘പ്രവര്‍ത്തകര്‍ക്ക്, തിരുവനന്തപുരത്തിന്, ജനങ്ങള്‍ക്ക് നന്ദി’; ബിജെപി മുന്നേറ്റം ആഘോഷമാക്കി നരേന്ദ്ര മോദി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച എന്‍ഡിഎയുടെ നേട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ട്വീറ്റ്. കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ട്വീറ്റ്. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ Read More…

India News

‘വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു’; ലോക്‌സഭയില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരം 100 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, രാജ്യം അടിയന്തരാവസ്ഥയുടെ ബന്ധനത്തിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ കോളനി ഭരണത്തിന് കീഴിലായിരുന്നുവെന്ന് മോദി ഓര്‍മ്മിപ്പിച്ചു.’വന്ദേ മാതരം 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യം കോളനി ഭരണത്തിന് കീഴിലായിരുന്നു. 100-ാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയ്ക്ക് കീഴിലായിരുന്നു’ അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം എന്ന മന്ത്രം രാജ്യത്തിന് മുഴുവന്‍ ശക്തിയും പ്രചോദനവും നല്‍കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ആ Read More…

India News

ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്; മോദി- പുടിന്‍ കൂടിക്കാഴ്ച, പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

ന്യൂഡല്‍ഹി: 23- മത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസില്‍ ഉച്ചയ്ക്ക് 12 നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ച നടക്കുക. ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും. ഇന്നു രാവിലെ 11 മണിയോടെ പുടിൻ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച Read More…

India News

പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി ‘സേവ തീര്‍ഥ്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റുന്നു. ‘സേവ തീര്‍ഥ് ‘ എന്ന് പേരുമാറ്റാനാണ് നിര്‍ദേശം. ഇതിനുമുന്‍പായി സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റും. സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം. രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്. ‘എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്’ എന്നാണ് നേരത്തെ നല്‍കിയിരുന്ന പേര്. കൊളോണിയല്‍ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് Read More…

India News

ബിഹാറില്‍ കണ്ടത് ജനാധിപത്യത്തിന്റെ ശക്തി, പാര്‍ലമെന്റിനെ ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാക്കരുത്; പ്രതിപക്ഷത്തോട് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്കുള്ള വേദിയാക്കി പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കുറച്ചുകാലമായി, നമ്മുടെ പാര്‍ലമെന്റ് ഒന്നുകില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള വേദിയായോ അല്ലെങ്കില്‍ പരാജയത്തില്‍ നിരാശ പ്രകടിപ്പിക്കാനുള്ള വേദിയായോ ആണ് ഉപയോഗിക്കപ്പെടുന്നത്,’ മോദി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഇച്ഛാഭംഗം പാര്‍ലമെന്റില്‍ കാട്ടരുതെന്നും മോദി പ്രതിപക്ഷത്തോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാനുള്ള Read More…

India News

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പനാജി: ഗോവയിലെ ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോട്ടം മഠത്തില്‍ രാമന്റെ 77 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. മഠത്തിന്റെ 550ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘സാര്‍ദ്ദ പഞ്ചശതമനോത്സവ’ത്തോടനുബന്ധിച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം. രാമായണം തീം പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. പ്രശസ്ത ശില്പിയായ രാം സുതാര്‍ ആണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു. മഠത്തിന്റെ 550 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി Read More…

India News

‘ജനാധിപത്യത്തിന്റെ അടിത്തറ പൗരന്‍മാരുടെ കടമകള്‍: ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പൗരന്‍മാര്‍ തങ്ങളുടെ ഭരണഘടനാ കടമകള്‍ നിറവേറ്റിയാന്‍ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ തുറന്ന കത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ പൗരന്മാര്‍ ഭരണഘടനാപരമായ കടമകള്‍ നിറവേറ്റണം. കടമകള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് അവകാശങ്ങള്‍ ഉണ്ടാകുന്നത് എന്നും മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. ഇത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. 18 വയസ്സ് തികയുന്ന കന്നി വോട്ടര്‍മാരെ ആദരിച്ചുകൊണ്ട് സ്‌കൂളുകളും കോളജുകളും ഭരണഘടനാദിനം ആഘോഷിക്കണമെന്നും Read More…

India News

അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയില്‍; ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി

ലഖ്‌നൗ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. ശ്രീരാമ നാമ വിളികള്‍ അന്തരീക്ഷത്തില്‍ നിറച്ച ആയിരക്കണക്കിന് ഭക്തരെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചത്. രാവിലെ 11.50 മണിക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. 161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തിലാണ് പതാക . നിറം കാവി. പതാകയില്‍ Read More…

India News

‘സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നേടാന്‍ പ്രവര്‍ത്തിച്ച ബിഹാറിലെ ജനതയ്ക്ക് നന്ദി പറയുന്നതായും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ നരേന്ദ്ര മോദി അറിയിച്ചു. ”സദ്ഭരണത്തിന്റെ വിജയം. വികസനത്തിന്റെ വിജയം. പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയത്തിലേക്ക് എത്തിച്ച് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി. മഹത്തായ Read More…

India News

ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.