മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ തിളങ്ങുന്ന താരമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കോഹ്‌ലിയുടെ ഈ നിർണ്ണായക തീരുമാനം. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു ശേഷമാണ് താരം പടിയിറങ്ങുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി Read More…


