പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സര്‍ഫറാസ് അഹ്‌മദ് അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സര്‍ഫറാസ് പാകിസ്താനെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 54 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിന മത്സരങ്ങളിലും 61 ട്വൻ്റി20 അന്താരാഷ്ട്രാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 6 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും ഉള്‍പ്പെടെ 6,164 റണ്‍സ് സര്‍ഫറാസ് നേടി.315 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളും നേടി Read More…
Tag: cricket
ട്വന്റി20 ലോകകപ്പ്: ടീമുകൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏറ്റവും വലിയ വിഹിതം
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഐസിസി പുറത്തുവിട്ടു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കുമായി ആകെ 11.25 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) സമ്മാനമായി അനുവദിച്ചതായി അറിയിച്ചു. ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം ചെയ്യുന്നത്. ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയത്. ഇന്ത്യയ്ക്ക് 26,39,423 ഡോളർ (ഏകദേശം 24.25 കോടി രൂപ) ലഭിച്ചു. ഫൈനലിൽ റണ്ണേഴ്‌സപ്പായ ന്യൂസിലൻഡിന് 14,22,692 ഡോളർ (ഏകദേശം 13.08 കോടി രൂപ) Read More…
സഞ്ജുവിന്റെ സുവർണ രാത്രി; കിവീസിനെ കീഴടക്കി ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്
അഹമ്മദാബാദ്: ഒരിക്കൽ ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി താരം ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞു നിൽക്കുന്ന നിമിഷം… മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ഞായറാഴ്ച ഇന്ത്യയുടെ വിജയഘോഷത്തിൽ ആർത്തിരമ്പി. ആ രാത്രിയുടെ നായകൻ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം തവണ ടി20 ലോകകപ്പ് Read More…
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സ്
മുംബൈ: ആവേശം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ശിവം ദുബെയുടെ കൃത്യമായ ബൗളിംഗും ഹർദിക് പാണ്ഡ്യയുടെ കിടിലൻ ത്രോയിലൂടെ ജേക്കബ് ബെതേൽ റൺ ഔട്ടായതും Read More…
സഞ്ജുവിന്റെ തീപ്പൊരി ഇന്നിംഗ്‌സ്; വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍
കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. മലയാളി താരം സഞ്ജു സാംസണിന്റെ അതിഗംഭീര അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തില്‍ 97 റണ്‍സ് നേടി സഞ്ജു ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍, നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ ഉറപ്പിച്ചു. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റിന്‍ഡീസിന്റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ ചില തിരിച്ചടികള്‍ Read More…
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ്‍ സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ പരിശീലനം നടത്തി. Read More…
ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും. മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ Read More…
വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല
മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം. ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ Read More…
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ
മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരംഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്. ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി Read More…
ഐസിസി ടി20 റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്; നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരന്‍
ദുബായ്: ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തി പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനാണ് താരം. ടി20ല്‍ 2025ലെ സ്ഥിരതയാര്‍ന്ന ഫോമാണ് താരത്തിന് നേട്ടമായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ചക്രവര്‍ത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയുടെ ടി20 നിരയിലെ Read More…









