Kerala News

സ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി, കൊച്ചിയില്‍ യാത്രക്കാര്‍ നേരത്തെ എത്തണം

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍ അടക്കം സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള മുന്‍കരുതലായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. Read More…