പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും നിരവധി ഇരകൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി രാഹുലിന് എതിരെയുള്ള പരാതികളെ പറ്റി പറഞ്ഞിരിക്കുകയാണ്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷനേതാവ് എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതികൾ പൊലീസിനെ അറിയിക്കാത്തതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഷ്ട്രീയ സദാചാരത്തിന്റെ മേലാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് Read More…
Tag: k surendran
രാഹുലിനോട് രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്തസുണ്ടെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും കോഴിക്കോട് മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ കൂടി മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി.ഡി സതീശൻ്റെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അയാൾക്ക് അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നതല്ല വിഷയമെന്നും രാഹുൽ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോൺഗ്രസ് Read More…
എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല സ്വർണപാളി തട്ടിപ്പ് കേസിൽ കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് പന്നിയങ്കരയിൽ എൻഡിഎ സ്ഥാനാർത്ഥി നമ്പിടി നാരായണൻറെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ ചോദ്യം ചെയ്യുന്നതിൻറെ എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിർദ്ദേശം. എന്നാൽ എല്ലാം എസ്ഐടി മുക്കുകയാണ് ചെയ്യുന്നത്. പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചില്ല. ഭരണത്തിൽ അത്രയും സ്വാധീനമുള്ളവരാണ് പ്രതികൾ. അവർക്ക് തെളിവുകൾ നശിപ്പിക്കാൻ സാധിക്കും. അന്വേഷണ സംഘം കടകംപ്പള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണിതെന്ന് എല്ലാവർക്കും അറിയാം. പദ്മകുമാറിൻറെ അറസ്റ്റ് വൈകിച്ചത് തെളിവ് ഇല്ലാതാക്കാൻ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനം സഹകരിക്കാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. 7,600 കോടി കേന്ദ്രവിഹിതം നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അർബൻ പിഎംഎവൈ പദ്ധതി മുടങ്ങിയതും പിണറായി വിജയൻ സർക്കാർ കാരണമാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന കേരളത്തിൽ മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്ക് ഏറെ ഗുണകരമായ പദ്ധതിയാണിത്. കേരളത്തിലെ വലിയ Read More…
തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം Read More…
നഗരസഭയിൽ കണ്ടത് രാജ്യത്തെ ഏറ്റവും വലിയ അഴിമതി : കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും പാവപ്പെട്ട പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് പോലും വേറെ ബാങ്ക് അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തി. കോടികളുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊള്ള നടത്തി മാസങ്ങളോളം ജനങ്ങളെ നഗരസഭയും മേയറും ബുദ്ധിമുട്ടിച്ചു. ആധുനിക നഗരവത്ക്കരണത്തിന് ഏറ്റവും അനുയോജ്യരായ കേന്ദ്ര സർക്കാർ ഭരി ക്കുന്ന ഈ സമയത്ത് അത് Read More…
കേരളത്തിൽ പട്ടിണി മരണങ്ങൾ ഇല്ലാത്തതിന് കാരണം മോദി സർക്കാർ: കെ.സുരേന്ദ്രൻ
കൊച്ചി: നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ നിരവധി പദ്ധതികളാണ് സംസ്ഥാനവിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല. ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല. സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം എന്ന് പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും നടക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹംപറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ നടപടി ആത്മഹത്യപരം: കെ.സുരേന്ദ്രൻ
പിഎം ശ്രീ ഉടമ്പടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിൻറെ അടുത്ത് പോയി കരാറിൽ നിന്നും പിന്മാറാൻ പിണറായി വിജയന് സാധിക്കില്ല. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിൻറെ വിശ്വാസത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണം.സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം: ബിജെപി നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും അംഗീകരിച്ചു: കെ.സുരേന്ദ്രൻ
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. ഇത്രയും കാലം തടഞ്ഞുവെച്ചതിന് ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ നടപ്പാക്കിയതാണ്. കേരളത്തിൽകോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലുള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർ പഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐയെ പോലെ നിലപാടില്ലാത്ത വേറൊരുപാർട്ടി രാജ്യത്തില്ല. സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ല. മാവോയിസ്റ്റ് വേട്ട നടപ്പാകില്ലെന്നാണ് സിപിഐ പറഞ്ഞത്. അതൊന്നും നടന്നില്ല. റേഷൻ പരിഷ്ക്കരണത്തെ എതിർത്തവരാണ് സിപിഐ. അവരുടെ മന്ത്രി ഭരിക്കുന്ന വകുപ്പ് തന്നെ വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പാക്കി. ബിനോയ് വിശ്വം പറഞ്ഞാൽ ഒരു സിപിഐ മന്ത്രി പോലും രാജിവെക്കില്ല. ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിനടപ്പാക്കില്ലെന്ന് പറഞ്ഞവർ അത് നടപ്പാക്കി. പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പായിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്ത് തീരുമാനിച്ചാലും അത് കേരളത്തിലും നടപ്പാക്കും. എസ്ഐആറും കേരളത്തിൽ നടപ്പിലാക്കും.2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആർ കേരളത്തിലും നടപ്പാക്കും. വഖഫ് നിയമംഅംഗീകരിക്കില്ലെന്ന് പറഞ്ഞ് ഭരണ- പ്രതിപക്ഷം പാസാക്കിയ പ്രമേയമെല്ലാം മേശയിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാൻ: കെ.സുരേന്ദ്രൻ
ഉണ്ണികൃഷ്ണൻപോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നുംസംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എ.പദ്മകുമാർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. എൻ.വാസു എല്ലാത്തിനും ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കറിയാം. സിപിഎമ്മിൻറെ ഉന്നത നേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. സിപിഎമ്മിൻറെ സംഘടനാരീതി എല്ലാവർക്കും അറിയാം. കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ശ്രമം ആ കാലത്ത് നടന്നിട്ടുണ്ട്. അന്വേഷണസംഘത്തിന് പുല്ലുവിലയാണ് ഇപ്പോഴും ദേവസ്വംബോർഡ് കൽപ്പിക്കുന്നത്. ഇന്നലെ ശബരിമലയിൽ സ്വർണപാളി സ്ഥാപിച്ചത് ഇതിൻറെ തെളിവാണ്. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് സർക്കാരിന് ധാരണയില്ല. ഇപ്പോൾ ധൃതിപെട്ട് ഇതെല്ലാം നടത്തുന്നത് ആരെ രക്ഷിക്കാനാണ്? ഹൈക്കോടതി അറിയാതെ ദേവസ്വംബോർഡ് എങ്ങനെയാണ് സ്വർണപാളി വെക്കുന്നത്? ഉന്നതരിലേക്ക് പോവാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്. പിണറായി വിജയൻ തൻറെ അനുയായികളെ വെച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു. ശബരിമലയിൽ നിന്നും മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളായി എന്നത് അന്വേഷിക്കാൻ സർക്കാരിന് താത്പര്യമില്ല. അടിയന്തരമായി കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. വിശ്വാസികളുടെ വികാരം മാനിക്കാൻ സർക്കാർ തയ്യാറാവണം. ഇൻഡി മുന്നണി നേതാവായ വിഡി സതീശൻ പോലും കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണം. യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്. ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ ദയനായമായി മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.






