തൃശൂർ: ദേശീയ പാതയിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തിരക്കുകളും യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് തീരുമാനം. സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ ടോൾ പിരിവ് ഒഴിവാക്കും. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. ഗതാഗതക്കുരുക്ക് നീങ്ങിയ ശേഷം മാത്രം ഉത്തരവ് പുന:പരിശോധിക്കും. ചിറങ്ങര അടിപ്പാത നിർമാണം, പെരാമ്പ്ര, മുരിങ്ങൂർ എന്നിവിടങ്ങളിലെ ജോലികൾ എന്നിവയെ തുടർന്ന് Read More…


