സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു. അതിന് അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഒപി ബഹിഷ്‌കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ Read More…
Tag: strike
ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. തൊഴില്‍ കോഡുകള്‍ Read More…
കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓടില്ല
കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും എന്നാണ് അറിയിപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ Read More…
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടി; അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍, 36-ാം ദിവസത്തിലേക്ക്
വാഷിങ്ടണ്‍: അടച്ചുപൂട്ടലില്‍ റെക്കോര്‍ഡിട്ട് അമേരിക്ക. അടച്ചുപൂട്ടല്‍ 36-ാം ദിവസത്തിലേക്ക് കടന്നതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാക്കിയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലയളവില്‍ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് ഇത്തവണ മറികടന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡികള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകള്‍ ധനാനുമതി ബില്‍ സെനറ്റില്‍ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബില്‍ ഇതുവരെ 13 തവണ സെനറ്റില്‍ പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ സെനറ്റില്‍ 60 വോട്ടുകളാണ് Read More…
കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപ്പറേഷന്റെ മുമ്പിൽ വായ മൂടികെട്ടി പ്രതിഷേധം നടത്തി
പ്രതിഷേധ സമരത്തിൽ കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് AG രാജേഷ് അധ്യക്ഷത വഹിച്ചു സിറ്റി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കർഷക സമൂഹം ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കർഷകർക്ക് മോഹന വാഗ്ദാനം നൽകി അവരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്നും കർഷകരുടെ ഒപ്പം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ബിജെപി ഉണ്ടാവുമെന്നും ജസ്റ്റിൻ ജേക്കബ് Read More…
പന്തം കൊളുത്തി പ്രകടനം നടത്തി
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയ്ക്ക് അകത്ത് ടി ജെ സനീഷ് കുമാർ, എ . കെ.എം. അഷറഫ് തുടങ്ങിയ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കുളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എം യു മുത്തു അധ്യക്ഷത വഹിച്ചു ഡിസിസി വൈസ് പ്രസിഡൻറ് ഷിജു വെളിയത്ത് ഉദ്ഘാടനം നിർവഹിച്ചു എൻ. എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. Read More…
കൊള്ളയടിച്ച പണം തിരിച്ചെത്തിയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരും: ബി.ജെ.പി
തൊണ്ടർനാട്: തൊഴിലുറപ്പ് പദ്ധതിയിൽ തൊണ്ടർനാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വൻ അഴിമതിയ്ക്കെതിരെ പ്രക്ഷോ ഭങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സാധാരണക്കാരന് കിട്ടേണ്ട തൊഴിലുറപ്പ് പദ്ധതി അനുസരിച്ചുള്ള കോടിക്കണക്കിന് രൂപ കൊള്ളയടിച്ച ഉദ്യോഗസ്ഥരും ഭരണ സമിതിയും പണം പഞ്ചായത്തിൽ തിരിച്ചെത്തിയ്ക്കുന്നത് വരെ പഞ്ചായത്തിലെ ബി.ജെ.പി മെമ്പർമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുമെന്ന് അദ്ധേഹം പറഞ്ഞു. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. Read More…
നെട്ടിശ്ശേരി ഡിവിഷൻ ശിവപുരം റോഡ് ശോചനീയാവസ്ഥക്കെതിരെ ബിജെപി പ്രതിഷേധം
നെട്ടിശ്ശേരി ഡിവിഷനിലെ ശിവപുരം റോഡിലെ ശോചനീയാവസ്ഥയ്ക്കും,വെള്ളം കെട്ടിനെതിരെ ബിജെപി നെട്ടിശ്ശേരി ഡിവിഷൻ പ്രതിഷേധിച്ചു. ഡിവിഷൻ കൺവീനർ വിജയകുമാർ അധ്യക്ഷത വഹിച്ചു, ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനികുന്നത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗിരീഷ് ചെറുവാറ, ,പ്രതാപൻ കച്ചേരി, ശശി നെട്ടശ്ശേരി, അജീഷ് പുളിയക്കോട് തൊടി എന്നിവർ സംസാരിച്ചു.ഡിവിഷൻ സഹ ഇൻ ചാർജ് ഭരതൻ പുളിയത്ത് , ചിത്രഭാനു എന്നിവർ നേതൃത്വം നൽകി.
വിദ്യാര്‍ത്ഥി യാത്രാനിരക്ക് കൂട്ടണം: ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച; തീരുമാനം ഇല്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ Read More…
കേരളത്തിലെ അനിയന്ത്രിതമാകുന്ന വിലക്കയറ്റത്തിനെതിരെ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു
കേരളത്തിലെ അനിയന്ത്രിതമാകുന്ന വിലക്കയറ്റത്തിനെതിരെ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. ദേശീയ ശരാശരിക്ക് വിരുദ്ധമായി കേരളത്തിൽ അനിയന്ത്രിതമാകുന്ന വിലകയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ കേരള സർക്കാരിന് സാധിക്കുന്നില്ല എന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗൺസിൽ അംഗം എം എസ് സമ്പൂർണ്ണ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ നിജി കെ ജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ പൂർണിമ സുരേഷ്, സൗമ്യ സലീഷ്, സുധിഷ് മേനോത്ത് പറമ്പിൽ, ജില്ലാ Read More…











