തൃശൂര്‍: തൃശൂര്‍ പൂരം വിജയം വരുത്തിയത് എല്ലാവരുടെയും ഒത്തൊരുമയോടെയാണെന്നും, ആഘോഷം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ ആഗ്രഹം ഉണ്ടെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മന്ത്രിയാകെ ഒരു മിനിറ്റും പൂരം ആസ്വദിച്ചില്ലെന്നും, പൂരപ്പറമ്പ് മുഴുവന്‍ ഓടിനടന്ന് കര്‍മ്മനിരതനായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം ആഘോഷം കഴിഞ്ഞ് തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് Read More…
Tag: thrissur pooram
തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരിക്ക്
തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആനയുടെ വിരണ്ടോടലിനെത്തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും 42ല്‍ അധികം പേര്‍ക്ക് പരിക്ക് സംഭവിച്ചു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഏകദേശം 15 മിനിറ്റോളം നിലത്ത് ഇറങ്ങാനാവാതെ കുടുങ്ങിക്കിടന്നതും ഭീതിയുണ്ടാക്കി. പാണ്ടിമഠം എംജി റോഡിലേക്ക് ആന ഓടിയതോടെ ആകെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കിയതായി Read More…
തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിൽ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഉജ്വല തുടക്കം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ദേവഗുരു സങ്കൽപ്പത്തിലുള്ള ശാസ്താവ്, നാഗസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തിൽ വിശ്രമിച്ചതിന് ശേഷം ഏഴരയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശാസ്താവ് വൃദ്ധനാണ് എന്നും, വെയിലേറ്റാൽ തലവേദന വരുമെന്നുമുള്ള സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തി പൂരം പുലർച്ചെ നടത്തുന്നതാണ്. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 Read More…
മെയ് ആറിന് തൃശ്ശൂര്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം
തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മെയ് ആറിന് രാവിലെ ആറു മുതല്‍ മെയ് ഏഴിന് പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടില്‍ മെയ് ആറിന് രാവിലെ അഞ്ചു മുതല്‍ പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളു. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതേണ്ടതാണ്. പൂരം ദിവസമായ മെയ് ആറിന് Read More…
തൃശൂര്‍ പൂരം: ആകാശ വിസ്മയമായി സാംപിള്‍ വെടിക്കെട്ട്
തൃശ്ശൂര്‍: ആകാശ വിസ്മയമായി തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് . രാത്രി 7 മണിക്ക് തിരുവമ്പാടി തുടക്കം കുറിച്ച വെടിക്കെട്ട് പാറമേക്കാവ് തുടര്‍ന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ ജനസാഗരം ആര്‍ത്തിരമ്പി. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശനും പാറമേക്കാവിനായി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന് നേതൃത്വം നല്‍കിയത്. ഇരുവിഭാഗങ്ങളും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചാണ് ആകാശത്തേക്ക് പൊട്ടിത്തെറിയുടെ വര്‍ണ്ണവിസ്മയം പകർന്നത്. പോലീസ് അനുമതിയുള്ള സ്വരാജ് റൗണ്ടിലുള്ള നിശ്ചിത സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് വെടിക്കെട്ട് കാണാന്‍ അനുവദിച്ചത്. Read More…
പൂര വിളംബരം അറിയിച്ച് തെക്കേ ഗോപുരനട ഇന്ന് തുറക്കും
തൃശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ പൂര വിളംബരം അറിയിച്ച് തെക്കേ ഗോപുരനട ഇന്ന് തുറക്കും. നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് ഇന്ന് പകല്‍ പതിനൊന്നരയോടെ ഗോപുരനട തുറക്കുന്നത്. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരംഭം ഔപചാരികമാകും. രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച് പാറമേക്കാവ് വഴി മണികണ്ഠനാലിലേക്ക് എത്തും. തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. ശേഷം പടിഞ്ഞാറേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് തെക്കേ Read More…
തൃശൂർ പൂരത്തെ അവഹേളിക്കുന്ന തൃശൂർ മേയർ
തങ്ങളുടെ വോട്ട് ബാങ്കിനെ സുഖിപ്പിക്കാനായി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം രീതി തന്നെയാണ് മേയർ എം കെ വർഗീസും പൂരത്തിന്റെ കാര്യത്തിൽ അവലംബിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാസ്‍കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സംസ്കാരിക തനിമ വിളിച്ചോതുന്ന പൂരത്തെ തെരുവിൽ വലിച്ചിഴക്കുന്ന നിലപാടാണ് മേയർ ഇന്ന് ചെയ്തത്. പൂരത്തിന്റെ പെരുമ നശിപ്പിക്കുന്ന നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തൃശൂർ പൂരത്തിന് മുൻപായി ‘മ്മടെ പൂരം’ എന്ന പേരിൽ പണം ധൂർത്തടിക്കാൻ വേണ്ടി മാത്രം നടത്തുന്ന Read More…
തൃശ്ശൂര്‍ പൂരം; മോക്ഡ്രില്‍ നടത്തി
തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപനം ഉറപ്പാക്കുന്നതിനുമായി തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത മോക്ഡ്രില്‍ നടത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിനും വിവിധ വകുപ്പുകള്‍ സജ്ജമാണെന്ന് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയ സബ് കളക്ടര്‍ അഖില്‍ വി. മോനോന്‍ പറഞ്ഞു. പൂരം മൈതാനിയിലെ രക്ഷാപ്രവർത്തന സാമഗ്രികളുടെ പ്രവര്‍ത്തനവും പ്രവർത്തനക്ഷമതയും രക്ഷാപ്രവർത്തന വഴികളും കൃത്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനും Read More…
പൂരം ആവേശത്തിന് തുടക്കം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്
തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധനാഴ്ച 11 മുതൽ 11.30 വരെയും പാറമേക്കാവ് ക്ഷേത്രത്തില്‍ 12.30ന് കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയാണ് മുഖ്യ Read More…
തൃശൂർ പൂരത്തിന് കനത്ത സുരക്ഷ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന അടക്കം വിപുലമായ സന്നാഹം ഒരുക്കാൻ തീരുമാനം. രണ്ടു പ്ലറ്റൂൺ അർബൻ കമാൻഡോകൾ, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടർബോൾട്ട് എന്നിവയെയും നിയോഗിക്കും.നഗരത്തിലെ എട്ട് ആശുപത്രികളിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ഒരുക്കും. 10 ഡ്രോണുകളും ഒരു ആന്റി ഡ്രോൺ സിസ്‌റ്റവും നിരീക്ഷണത്തിനുണ്ടാകും. പൊലീസ് ഡ്രോണൊഴികെയുള്ളവയ്ക്ക് അനുമതിയുണ്ടാകില്ല. 350 സിസിടിവി ക്യാമറകൾ പൂരപ്പറമ്പിലും പരിസരത്തും നിരീക്ഷണ വലയമൊരുക്കും.







