International News

ഇറാന്റെ കര്‍ശന മുന്നറിയിപ്പ്: തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യം തീരുമാനിക്കും; ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 950 കടന്നു

ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യു.എസ്. ആക്രമണത്തിന് കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി. തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാന്‍ സൈന്യം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എസ്. സൈനിക താവളങ്ങള്‍ തിരിച്ചടിയുടെ ഭാഗമായേക്കുമെന്ന് സൂചന. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മരിച്ചവരില്‍ 380 പേര്‍ സാധാരണ പൗരന്മാരും 253 പേര്‍ സുരക്ഷാ സേനാംഗങ്ങളുമാണ്. ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 400 മരണം, Read More…

International News

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണം; സെമിറ്റിക് വിരുദ്ധ കന്റന്റിന് വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: യുഎസിലേക്കുള്ള വിസയും റെസിഡന്‍സി പെര്‍മിറ്റും (ഗ്രീന്‍ കാര്‍ഡ്) നിഷേധിക്കപ്പെടാനുള്ള സാധ്യതയ്ക്ക് സോഷ്യല്‍ മീഡിയയിലെ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) മുന്നറിയിപ്പ് നല്‍കി. സെമിറ്റിക് വിരുദ്ധ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായോ, അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായോ ഉള്ള പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി കണക്കാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള സംഘടനകളെ അനുകൂലിക്കുന്ന Read More…

International News

അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം: വിജയവാതായങ്ങളിലേക്ക് റിപ്പബ്ലിക്കൻറെ ചുവപ്പ് കൊടി

വാഷിംഗ്ടൺ: 538 ഇലക്ടറൽ വോട്ടുകളിൽ 267 എണ്ണം നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് അടുക്കുന്നത്. കമലാ ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്, ട്രംപിന്റെ വിജയമുറപ്പിച്ച സാഹചര്യത്തിൽ അനുയായികൾ വിജയാഘോഷം ആരംഭിച്ചു. സെനറ്റിൽ ഭൂരിപക്ഷം നേടി, നാല് വർഷത്തിന് ശേഷം അമേരിക്കൻ സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത് റിപ്പബ്ലിക്കൻസിന് കരുത്തു പകരുന്നു. 51 സീറ്റുകൾ നേടി, ഇരു സീറ്റുകളിലെ അപ്രതീക്ഷിത വിജയം പാർട്ടിക്ക് അനുകൂലമായി. വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് ഫ്ലോറിഡയിലെ ജനങ്ങളെ Read More…