Kerala News

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ Read More…

Kerala News

കല്ലടിക്കോട് അപകടം: മുഖ്യമന്ത്രി അനുശോചനമറിയിച്ചു

പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം  അറിയിക്കുന്നുവെന്നും പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കുറിച്ചു.

Kerala News

കേരളം 2030ൽ ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാകും:  മുഖ്യമന്ത്രി പിണറായി വിജയൻ

 ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാൽ രാജ്യത്തിൻറെ ജൈവസമ്പത്തിൻറെ 25 ശതമാനവും ഇവിടെയാണ്. ചില ജീവിവർഗങ്ങളുടെ കാര്യമെടുത്താൽ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസന Read More…

Kerala News

വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി

അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സഹായകമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 യുടെ സമാപന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം സാങ്കേതിക വിദ്യാഭ്യാസ Read More…

Kerala News

29ാമത് ഐ.എഫ്.എഫ്.കെക്ക് ഡിസംബർ 13 ന് തുടക്കം ;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഐ ആം സ്റ്റിൽ ഹിയർ ഉദ്ഘാടന ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൻ അറിയിച്ചു. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ Read More…

Kerala News

ദുരന്താനന്തര പുനർനിർമാണ സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് ആവശ്യമായ വിഭവം അനിവാര്യം: മുഖ്യമന്ത്രി

ദുരന്തമുണ്ടായതിനു ശേഷം അവിടെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പുനർനിർമാണ സംവിധാനമൊരുക്കുന്നതിന് ആവശ്യമായ വിഭവം അനിവാര്യമാണെന്നും അത് സംസ്ഥാനത്തിന് മാത്രമായി കണ്ടെത്താൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറാമത് ധനകാര്യ കമ്മിഷനെ കോവളത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഈ പ്രശ്നത്തിൽ സാമ്പത്തിക സഹായത്തിനുള്ള ശുപാർശ ധനകാര്യ കമ്മീഷൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ ആഴം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. പാരിസ്ഥിതിക വിഷയങ്ങൾ പരിഗണിച്ചുകൊണ്ടുതന്നെ ഇവിടത്തെ ജീവിതങ്ങളെയും ഉപജീവന മാർഗത്തെയും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്. സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമ്പത്തിക Read More…

Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭക സഭകളുമായി വ്യവസായ വകുപ്പ്

സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) മുഖ്യമന്ത്രി നിർവ്വഹിക്കും സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ വകുപ്പ് കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) വൈകിട്ട് 3.30 ന് കാട്ടാക്കട ആർ കെ എൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. Read More…

Kerala News

വയനാട് ദുരന്തം:-കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധം-മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപെടുത്തുന്നു എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ Read More…

Kerala News

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ ഒരേ ദിവസം ഒരേ സമയം യോഗം ചേരുന്നത്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിന്‍മേല്‍ തീരുമാനം കൈക്കൊള്ളാനാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നത്. അതിദാരിദ്ര്യനിര്‍മ്മാര്‍ജനം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റീവ് പരിചരണം, മാലിന്യമുക്ത നവകേരളം എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നേരിട്ട് പങ്ക് വഹിക്കുന്നതും നേതൃപരമായ ചുമതല വഹിക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളാണ്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നല്ലമുന്നേറ്റമാണ് ഈ വിഷയങ്ങളിന്‍മേല്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിന് നേതൃത്വം നല്‍കുന്ന നിങ്ങളെയോരോരുത്തരെയും Read More…

Kerala News

ജോലിയിൽ പ്രവേശിച്ച ശ്രുതിക്ക് ആശംസകൾ അറിച്ച് മുഖ്യമന്ത്രി

ജീവിതത്തിലെ ദുരിതങ്ങളെ തരണം ചെയ്ത് സർക്കാർ ജോലിയിൽ പ്രവേശിച്ച് ശ്രുതിക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. പ്രതിസന്ധികൾ നേരിടുമ്പോൾ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകൾ തീർക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേർത്ത് നിർത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയർത്താൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. സമഗ്രമായ പിന്തുണാ സംവിധാനങ്ങൾ ഇതിനായി ഒരുക്കുമെന്നത് Read More…