Kerala News

കേരളം ചുട്ടുപൊള്ളുന്നു; താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രവചനം. താപനില ഉയരുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം Read More…

Kerala News

കേരളത്തിൽ ചൂട് കൂടും; താപനില 3 ഡിഗ്രി വരെ ഉയരാൻ സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുതലാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന് അറിയിപ്പ്. ഉയർന്ന ചൂടും ഈർപ്പമുള്ള കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂട് കൂടുതൽ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപരമായ സൂക്ഷ്മത പുലർത്താനും അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറാകാനും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.