ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67 – ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ. മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ Read More…
Tag: CM
സൗദി സന്ദര്‍ശനത്തിന് അനുമതിയില്ല; മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും Read More…
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍; ഹാജരായില്ലെന്ന് വിവരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് Read More…
‘എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’
ന്യൂഡല്‍ഹി: കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി Read More…
പിണറായി വിജയൻ ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെഅദ്ദേഹംപറഞ്ഞു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ അങ്ങിങ്ങോളം സ്വർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും നിർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാംതട്ടിപ്പ് നടന്നു. പിണറായി വിജയന് സ്വർണം എന്നും ഒരുവീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക്കൊടുത്തു കാണും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുകയും കടത്തിയ സ്വർണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. 2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ പിണറായി സർക്കാർ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വർണം അടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിക്കുന്നത് ആകാലഘട്ടത്തിലാണ്. ഇത് കേവലം ഉദ്യോഗസ്ഥൻമാരുടെ മാത്രം തട്ടിപ്പല്ല. ദേവസ്വം മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ്. അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ക്ഷേത്രങ്ങളിലെ അറ്റകുറ്റപണി നടത്തേണ്ടത് അവിടെ തന്നെയാവണമെന്നാണ് ദേവസ്വം നിയമം. എന്നാൽ ശബരിമലയിൽഇതെല്ലാം ലംഘിക്കപ്പെട്ടു. കായംകുളം കൊച്ചുണിയെല്ലാം പിണറായി വിജയൻറെ മുമ്പിൽ തോറ്റുപോകും. കള്ളൻമാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിൻറെയും ആസൂത്രണം കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാൽ ശബരിമലയിൽ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നാണ് പിണറായി വിജയൻ വിചാരിച്ചത്. എത്ര സംഗമം നടത്തി പമ്പയിൽ കുളിച്ചാലും പിണറായി സർക്കാരിൻറെ പാപം മാറില്ല. കോൺഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്. കോൺഗ്രസുകാരും അമ്പലംവിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതു കൊണ്ട് മാത്രമാണ് ഇത്രയെങ്കിലുംഅന്വേഷണംനടന്നത്. കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പ്രസിഡൻറ് ടി.ദേവദാസ്, നോർത്ത് ജില്ലാ പ്രസിഡൻറ് സിആർ പ്രഫുൽ കൃഷ്ണ, ജില്ലാ പ്രഭാരി കെ.രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യ ഹരിദാസ്, മുതിർന്ന നേതാവ് വിവി രാജൻ, സഹപ്രഭാരി സത്യപ്രകാശ്, ജില്ലാ ജനറൽസെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം. സുരേഷ് എന്നിവർ സംസാരിച്ചു.
സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും: മുഖ്യമന്ത്രി
ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ്: ഏകദിന ഗ്ലോബൽ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികൾ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴിൽ അന്വേഷിച്ചുള്ള കുടിയേറ്റം എന്ന ആദ്യകാലങ്ങളിലെ മുൻഗണന കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോൾ വിദേശരാജ്യങ്ങളിൽ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സർവകലാശാലകളിൽ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും Read More…
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും. വിവിധ വകുപ്പുകളുടെ Read More…
80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും; ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം തിരിച്ചറിയുംവിധം വിപുലമായ രീതിയില്‍ സര്‍വേ നടത്താനാണ് പദ്ധതി. സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ലക്ഷ്യം. ഒപ്പം ഇനി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളേജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. Read More…
കേന്ദ്രം ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല – മുഖ്യമന്ത്രി
കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന് വന്നു. തൊട്ടടുത്ത ദിവസം ബഹു. പ്രധാനമന്ത്രി നേരിട്ടെത്തി. ഒരുവർഷവും രണ്ടു മാസവും കഴിഞ്ഞു. പ്രാഥമിക വിലയിരുത്തൽ നടത്തി 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യർഥിച്ചു. അടിയന്തിര സഹായം ഒന്നും അനുവദിച്ചില്ല. ദുരന്ത Read More…
ടി ജെ എസ് ജോർജിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചിച്ചു
ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി ജെ എസ് ജോർജ്. കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയായിരുന്നു ടി.ജെ. എസ്. ഭയരഹിതവും നിഷ്പക്ഷവും ആയ പത്രപ്രവർത്തനത്തിന് വേണ്ടി എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട ടി ജെഎസ് ജോർജ് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും Read More…








