സിനിമാ നയത്തിന്റെ കരട് തയാറാക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് പ്രക്രിയയെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 2019-ൽ സമർപ്പിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി സമഗ്രമായ സിനിമാ നയം നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ “കോൺക്ലേവ്” എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തന്നെ മനസ്സിലാകുന്നില്ലെന്ന് പാർവതി അഭിപ്രായപ്പെട്ടു. പാർവതി സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇരകൾക്ക് വേണ്ടി നീതി ലഭ്യമാക്കണം, വേതനവിവേചനം തടയണം” എന്നുള്ള ആവശ്യങ്ങൾ മുന്നോട്ടുവെച്ചതോടെ, “സർവൈവർമാരെ സംരക്ഷിക്കാൻ സർക്കാർ തന്നെ ഇടപെടണം” എന്ന Read More…
Tag: film industry
ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങൾ വെറും നുണ! – വി.ഡി. സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വെറും നുണയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തുവരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്, നിലപാട് വ്യക്തമായി മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് Read More…
സിനിമയിലെ പവർ ഗ്യാങ്ങിനെതിരെ വിനയൻ
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ വിനയൻ. ഈ റിപ്പോർട്ട് മൂലം സിനിമയിലെ അധികാര കേന്ദ്രങ്ങളുടെ ബലം കുറയുമെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയിൽ അനുഭവിച്ച മാഫിയ പീഡനത്തെക്കുറിച്ച് വിനയൻ തുറന്നു പറഞ്ഞു. മാക്ടയെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അനുസരിച്ച് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ സിനിമയിൽ പവർ ഗ്യാങ്ങായി മാറിയതെന്നും വിനയൻ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന Read More…





