തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനമായ നാളെ (ജൂലൈ 9) കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്, ജീവനക്കാർ സമരം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ സമരത്തിൽ ആറുശതമാനം ജീവനക്കാർ മാത്രം പങ്കെടുത്തപ്പോള്‍, മറ്റുള്ള 94 ശതമാനവും ജോലിയിൽ ഹാജരായത് കെഎസ്ആര്‍ടിസിയിലെ മാറുന്ന സമീപനത്തിന്റെ പ്രതീകമാണെന്നും മന്ത്രി വ്യക്തമാക്കി. ജോലിയിലുള്ള ജീവനക്കാർ Read More…
Tag: ksrtc
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ഫ്ലക്സ് ബോർഡുകൾ; ഹൈക്കോടതിയുടെ കടുത്ത വിമർശനം
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെതിരെ കർശന വിമർശനവുമായി ഹൈക്കോടതി. സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ബോർഡുകൾ കൂടുതലാണെന്നും, അന്തരീക്ഷം മലീനമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേതൃത്വം നൽകിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ സമർപ്പിച്ച റിപ്പോർട്ടിൽ അനധികൃത ബോർഡുകളുടെ കാര്യത്തിൽ ഏറ്റവും അധികം നിയമലംഘനം നടക്കുന്നത് കെഎസ്ആർടിസി ഡിപ്പോകളിലാണ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവ നീക്കം ചെയ്യാൻ കെഎസ്ആർടിസി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ആരോപിച്ചു. ഈ ബോർഡുകളും ഫ്ലക്സുകളും Read More…
പെൻഷൻക്കാർക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് ജൂണില്‍ 122 കോടി രൂപ അധികസഹായം അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഈമാസം 122 കോടി രൂപയുടെ അധികസഹായം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കെഎസ്ആര്‍ടിസിക്ക് മൊത്തം 6523 കോടി രൂപയുടെ സഹായമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ബജറ്റില്‍ 900 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇതില്‍ 388 കോടി Read More…
മൊബൈൽ ഫോൺ സംവിധാനത്തിലേക്ക് കെഎസ്ആർടിസി: ലാൻഡ്‌ലൈൻ ഫോൺ സേവനങ്ങൾക്ക് ജൂലൈ മുതൽ വിട
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്ന് വിവരങ്ങൾ അറിയാൻ കഴിയാതെ യാത്രക്കാർ വലയുന്ന കാലത്തിന് അവസാനമാകുന്നു. സംസ്ഥാനത്തെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ജൂലൈ 1 മുതൽ ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ നിർത്തലാക്കാനും സമർപ്പിത മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനും ഒരുങ്ങുന്നു. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി. എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരം വ്യാഴാഴ്ചയാണ് ഈ പുതിയ സംവിധാനത്തിന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. 93 യൂണിറ്റുകളിലേക്കും സ്റ്റേഷൻ മാസ്റ്റർമാരുടെ (എസ്എം) ഓഫീസുകളിലേക്കുമാണ് Read More…
149ലേക്ക് വിളിക്കൂ: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് പുതിയ എമര്‍ജന്‍സി നമ്പര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരാതി അറിയിക്കാനായി മൂന്നക്ക എമര്‍ജന്‍സി നമ്പര്‍. യാത്രക്കാര്‍ ഇനി മുതല്‍ 149 എന്ന നമ്പറിലേക്കു വിളിച്ച് തങ്ങളുടെ പരാതികള്‍ അറിയിക്കാം. നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലാന്‍ഡ്‌ലൈന്‍ നമ്പറും മൊബൈല്‍ നമ്പറും വഴി പരാതികള്‍ അറിയിക്കാവുന്നതാണ്. അപകടകരമായി ബസ് ഓടിക്കുന്നതിന്റെ വീഡിയോയും പരാതിയും വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ പ്രത്യേക നമ്പറുമുണ്ട്. ഇതിന് പുറമേയാണ് പുതിയ മൂന്ന് അക്ക എമര്‍ജന്‍സി നമ്പറിന്റെ സംവിധാനം കൊണ്ടുവരുന്നത്. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പരാതി പറയാനും അടിയന്തിര സാഹചര്യങ്ങളില്‍ സഹായം Read More…
ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ
കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീമിയം എസി ബസുകൾ ദിവസേന ശരാശരി പതിനായിരം രൂപയുടെ ലാഭമുണ്ടാക്കി. ഡ്രൈവിംഗ് സ്കൂൾ Read More…
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് : മന്ത്രി കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ Read More…
‘മെയ് ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം വിതരണം
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്തി. ‘മെയ് ദിന സമ്മാനം’ എന്ന തലക്കെട്ടിൽ ആണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്. 22,000-ത്തിലധികം ജീവനക്കാർക്ക് മെയ് 1-നോടെ 75.06 കോടി രൂപ ശമ്പളംകൈമാറിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. അവധിദിനമായ മെയ് 1-ന് തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന നിർദേശത്തോടെ ഗതാഗത വകുപ്പ് ശമ്പളത്തുക മേയ് മാസത്തിന്റെ ആദ്യദിനത്തിന് മുമ്പ് തന്നെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. “മെയ് ദിനത്തിൽ കെഎസ്ആർടിസി Read More…
64 കോടി വരുമാനത്തോടെ കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് പദ്ധതി വൻ ഹിറ്റ്
ടിക്കറ്റ് ഇതര വരുമാനവും വിനോദസഞ്ചാര മേഖലയും ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി വൻ വിജയം . 2021 നവംബറിൽ ആരംഭിച്ച പദ്ധതി 2025 ഫെബ്രുവരി വരെ 64.98 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് എത്തിച്ചത്. ഏകദേശം മൂന്നര ലക്ഷം യാത്രക്കാരാണ് വിവിധ ടൂര്‍ പാക്കേജുകൾക്ക് ഭാഗമായത്. 52 ടൂറിസ്റ്റ് ദിശകളിലേക്ക് യാത്രകൾ നടത്തുന്ന കെഎസ്ആര്‍ടിസി, തമിഴ്‌നാട്, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍, റെയിൽവേയുടെ ഐആര്‍സിടിസി എന്നിവയുമായി ചേർന്ന് ഓള്‍ ഇന്ത്യ ടൂര്‍ പാക്കേജുകൾ ആസൂത്രണം ചെയ്യുകയാണ്. Read More…
കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു; ഇനി പണം കൈവശമില്ലെങ്കിലും യാത്രയ്ക്ക് തടസ്സമില്ല
കൊല്ലം: ഇനി കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്ര ചെയ്യാൻ കൈവശം പണമില്ലെങ്കിലും വിഷമിക്കേണ്ട. മൊബൈലും അക്കൗണ്ടില്‍ തുകയും മതി. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനമെത്തുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. എല്ലാ ബസുകളിലും യുപിഐ പേയ്മെന്റ് പിന്തുണയ്ക്കുന്ന Read More…








