Kerala News

പെൻഷൻക്കാർക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് ജൂണില്‍ 122 കോടി രൂപ അധികസഹായം അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ഈമാസം 122 കോടി രൂപയുടെ അധികസഹായം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കെഎസ്ആര്‍ടിസിക്ക് മൊത്തം 6523 കോടി രൂപയുടെ സഹായമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ബജറ്റില്‍ 900 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇതില്‍ 388 കോടി രൂപ മൂന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായും ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ച 900 കോടി രൂപയ്‌ക്ക് പുറമെ 676 കോടി രൂപ അധികമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചതായും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *