നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത്അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര Read More…
Tag: CM
മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾ വിദഗ്ധ സമിതി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്തുകളെ മാറ്റാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1272.89 ഏക്കറിലായി നിലവിലുള്ള 4030 പച്ചത്തുരുത്തുകളിൽ ജില്ലാ തലത്തിൽ നടന്ന വിലയിരുത്തലുകളിൽ മുന്നിലെത്തിയ പച്ചത്തുരുത്തുകൾ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നിൽ നടത്തുന്ന സ്‌ക്രീനിംഗ് ഇന്ന് (സെപ്. 10) തിരുവനന്തപുരത്ത് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിൽ Read More…
മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി ആർ അനിൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. എൽ. എമാർ, ജോൺ ബ്രിട്ടാസ് എം പി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ Read More…
സമഗ്ര നഗരനയം ലക്ഷ്യമിട്ട് കേരള അർബൻ കോൺക്ലേവ് കൊച്ചിയിൽ : ദ്വിദിന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സമഗ്ര നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. ആസ്പയറിംഗ് സിറ്റീസ്, ത്രൈവിങ് കമ്മ്യൂണിറ്റീസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിനോട് അനുബന്ധിച്ച് കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. Read More…
വിസി നിയമനം: മുഖ്യമന്ത്രിക്കു ‘റോള്‍’ വേണ്ട, ഉത്തരവില്‍ ഭേദഗതി തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കു മേല്‍ക്കൈ നല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹര്‍ജി നല്‍കി. വിസിമാരായി നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി നിശ്ചയിക്കുന്ന പേരുകളില്‍ മുഖ്യമന്ത്രിക്കു മുന്‍ഗണനാക്രമം തീരുമാനിക്കാമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഗവര്‍ണറുടെ ഹര്‍ജി. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ചിരുന്നു. Read More…
ഫയൽ അദാലത്തിൽ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കി: മുഖ്യമന്ത്രി
സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ 1ന് ആരംഭിച്ച ഫയൽ അദാലത്തിന്റെ ഭാഗമായി ഇതുവരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകൾ, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ ആകെ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെക്രട്ടേറിയറ്റിൽ 46.63 ശതമാനവും ഡയറക്ടറേറ്റുകളിൽ 55.7 ശതമാനവും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിൽ 73.03 ശതമാനവും ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിൽ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളിൽ 1,42,201 ഉം ഡയറക്ടറേറ്റുകളിൽ 9,09,678 എണ്ണത്തിൽ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ൽ 20,668 ഉം ഫയലുകളാണ് ഇതുവരെ തീർപ്പാക്കാനായത്. സെക്രട്ടേറിയറ്റിൽ 11 വകുപ്പുകളിൽ 60 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകൾ 40-50 ശതമാനം വരെ തീർപ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 20-40 ശതമാനം മാത്രമാണ്. ഡയറക്ടറേറ്റുകളിൽ 48 വകുപ്പുകൾ 60 ശതമാനത്തിൽ അധികം പുരോഗതി നേടിയിട്ടുണ്ട്. മറ്റ് 36 വകുപ്പുകൾ 40 ശതമാനത്തിൽ Read More…
സ്ഥിതി വിവര കണക്കുകൾ ജനപക്ഷ സർക്കാരിന് അനിവാര്യം: മുഖ്യമന്ത്രി
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പി എൽ എഫ് എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (എ എസ് യു എസ് ഇ) സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. Read More…
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം: മുഖ്യമന്ത്രി
സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ Read More…
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. പുതിയ കെഎസ്ആർടിസി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് വരാൻ പോകുന്നത്. അതോടൊപ്പം കെഎസ്ആർടിസി ആധുനികവത്കരിക്കുന്നു. ഈ യാത്ര മംഗളമായി ഭവിക്കട്ടെയെന്നും കൂടുതൽ Read More…
വിസി നിയമനം: മുന്‍ഗണനാക്രമം മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒരു പാനല്‍ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഈ പാനല്‍ Read More…






