Kerala News

ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം. കാക്കിനാട-കോട്ടയം സ്‌പെഷല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷല്‍,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷല്‍,നര്‍സാപൂര്‍-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി -കൊല്ലം Read More…

Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില്‍ വാസുവിനെ എസ്‌ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ Read More…

Kerala News

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസില്‍ മാത്രമല്ല കട്ടിളപാളി കേസിലെ Read More…

Kerala News

എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:  ശബരിമല  സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം  ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. ശബരിമലയിലെ അമൂല്യവസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. Read More…

Kerala News

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

ശബരിമല: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. പ്രതിദിനം 70,000 പേര്‍ക്ക് ബുക്ക് ചെയ്യാം , 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശനം നടത്താം. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബര്‍ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബര്‍ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട Read More…

Kerala News

ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍; തിരുവനന്തപുരം സബ് ജയിലിലേക്ക്

പത്തനംതിട്ട: ശബരിമല ദ്വാരപാലക പാളികളിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോറ്റിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. താന്‍ അസുഖ ബാധിതനാണെന്നും ബംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ Read More…

Kerala News

രാഷ്ട്രപതി ഇന്ന് ശബരിമലയില്‍; പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു  ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് Read More…

Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്  വൈകിച്ചത് വമ്പൻ സ്രാവുകളെ  രക്ഷിക്കാൻ: കെ.സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻപോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും  ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നുംസംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എ.പദ്മകുമാർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. എൻ.വാസു എല്ലാത്തിനും  ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കറിയാം. സിപിഎമ്മിൻറെ  ഉന്നത നേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. സിപിഎമ്മിൻറെ  സംഘടനാരീതി എല്ലാവർക്കും അറിയാം. കേരളത്തിലെ ക്ഷേത്രങ്ങൾ  കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ശ്രമം ആ കാലത്ത് നടന്നിട്ടുണ്ട്.  അന്വേഷണസംഘത്തിന് പുല്ലുവിലയാണ് ഇപ്പോഴും ദേവസ്വംബോർഡ് കൽപ്പിക്കുന്നത്. ഇന്നലെ ശബരിമലയിൽ സ്വർണപാളി സ്ഥാപിച്ചത് ഇതിൻറെ തെളിവാണ്. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന്  സർക്കാരിന് ധാരണയില്ല. ഇപ്പോൾ ധൃതിപെട്ട് ഇതെല്ലാം നടത്തുന്നത് ആരെ  രക്ഷിക്കാനാണ്? ഹൈക്കോടതി അറിയാതെ ദേവസ്വംബോർഡ് എങ്ങനെയാണ്  സ്വർണപാളി വെക്കുന്നത്? ഉന്നതരിലേക്ക് പോവാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.  ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്.  പിണറായി വിജയൻ തൻറെ അനുയായികളെ വെച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു.  ശബരിമലയിൽ നിന്നും മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. ഹൈക്കോടതിയെ  കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഗൂഢാലോചനയിൽ  ആരൊക്കെ പങ്കാളികളായി എന്നത് അന്വേഷിക്കാൻ സർക്കാരിന് താത്പര്യമില്ല.  അടിയന്തരമായി കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ  സംസ്ഥാന സർക്കാർ തയ്യാറാവണം. വിശ്വാസികളുടെ വികാരം മാനിക്കാൻ  സർക്കാർ  തയ്യാറാവണം. ഇൻഡി മുന്നണി നേതാവായ വിഡി സതീശൻ പോലും കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന്  ആവശ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്  പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണം.  യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറ‌ഞ്ഞിട്ടുണ്ട്.  ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്.  ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന  സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ  ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ മുസ്ലിംലീഗ്  അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ  നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ ദയനായമായി  മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

രാഷ്ട്രപതി നാളെ കേരളത്തിലെത്തും, ശബരിമല ദർശനം മറ്റന്നാൾ; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്‌സൽ നാളെ

തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്. ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തു നിന്ന്‌ ഹെലികോപ്‌റ്ററിൽ പുറപ്പെട്ട്‌ 10.20ന്‌ നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന്‌ ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. Read More…

Kerala News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ പുനഃസ്ഥാപിക്കും

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമായ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ഇന്ന് ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ് പുനസ്ഥാപിക്കുന്നത്. Read More…