സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ 1ന് ആരംഭിച്ച ഫയൽ അദാലത്തിന്റെ ഭാഗമായി ഇതുവരെയുള്ള കണക്കുകൾ പ്രകാരം സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റുകൾ, യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവ ഒരുമിച്ച് പരിഗണിക്കുമ്പോൾ ആകെ 53.87 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെക്രട്ടേറിയറ്റിൽ 46.63 ശതമാനവും ഡയറക്ടറേറ്റുകളിൽ 55.7 ശതമാനവും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിൽ 73.03 ശതമാനവും ഫയലുകളാണ് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിൽ ആകെയുണ്ടായിരുന്ന 3,04,960 ഫയലുകളിൽ 1,42,201 ഉം ഡയറക്ടറേറ്റുകളിൽ 9,09,678 എണ്ണത്തിൽ 5,06,718 ഉം, മറ്റു സ്ഥാപനങ്ങളിലെ 28,301 ൽ 20,668 ഉം ഫയലുകളാണ് ഇതുവരെ തീർപ്പാക്കാനായത്. സെക്രട്ടേറിയറ്റിൽ 11 വകുപ്പുകളിൽ 60 ശതമാനത്തിൽ അധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. മറ്റു 30 വകുപ്പുകൾ 40-50 ശതമാനം വരെ തീർപ്പാക്കി. 8 വകുപ്പുകളിലെ പുരോഗതി 20-40 ശതമാനം മാത്രമാണ്. ഡയറക്ടറേറ്റുകളിൽ 48 വകുപ്പുകൾ 60 ശതമാനത്തിൽ അധികം പുരോഗതി നേടിയിട്ടുണ്ട്. മറ്റ് 36 വകുപ്പുകൾ 40 ശതമാനത്തിൽ Read More…
Tag: pinarayi vijayan
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം: മുഖ്യമന്ത്രി
സമ്പൂർണ സാക്ഷരതനേടി രാജ്യത്തിന് അഭിമാനമായ കേരളം എല്ലാരേയും ഉൾച്ചേർത്തുള്ള സമീപനത്തിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും. ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ Read More…
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. പുതിയ കെഎസ്ആർടിസി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് വരാൻ പോകുന്നത്. അതോടൊപ്പം കെഎസ്ആർടിസി ആധുനികവത്കരിക്കുന്നു. ഈ യാത്ര മംഗളമായി ഭവിക്കട്ടെയെന്നും കൂടുതൽ Read More…
കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ
കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സംസ്ഥാനത്ത് കേരളം 4.65 ശതമാനം വളർച്ച നേടി. കർഷകൻ്റെ വരുമാനത്തിൽ 50 ശതമാനം വരുമാനം വർദ്ധിപ്പിക്കുന്നതിന് Read More…
ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം, ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മറക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്യം നേടിയിട്ട് എട്ടു പതിറ്റാണ്ടിലേക്ക് കടക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗം അടക്കം പല മേഖലകളിലും നമുക്ക് വളരെ മുന്നേറാനായിട്ടുണ്ട്. പല രംഗത്തും നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ച് വിസ്മരിച്ചുകൂടായെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രവും പൂര്‍ണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുകയെന്ന Read More…
സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്‌നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് Read More…
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ മാത്രം പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം കണ്ണൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളാ പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പോലീസിന്റെ അടിസ്ഥാന Read More…
സമുചിത വിള നിർണ്ണയം കാർഷിക മേഖലയെ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി പിണറായി വിജയൻ
ഭൂവിനിയോഗ വകുപ്പ് തുടക്കം കുറിക്കുന്ന സമുചിത വിള നിർണ്ണയ പദ്ധതി കാർഷിക മേഖലയുടെ ഉന്നമനത്തിനു ഉപയോഗപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ വിവേക പൂർണ്ണമായ ഉപയോഗവും സുസ്ഥിര കാർഷിക പരിപാലനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഭൂവിനിയോഗ വകുപ്പ് സംഘടിപ്പിച്ച സമുചിത വിള നിർണ്ണയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജി ഐ എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫീൽഡ് സർവ്വേകളിലൂടെ നിലവിലെ ഭൂവിനിയോഗ Read More…
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത Read More…
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോൾ നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീൻ ബജറ്റ് 2025 ന്റെ പ്രകാശനവും പുത്തരിക്കണ്ടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പാക്കുന്ന നഗരം എന്ന സ്ഥാനം തിരുവനന്തപുരം സ്വന്തമാക്കുകയാണ്. കാർബൺ ബഹിർഗമനത്തെ പരിമിതപ്പെടുത്താനായി നഗരത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ് ഗ്രീൻ ബജറ്റിൽ വ്യക്തമാക്കുന്നത്. ഇത് മറ്റു തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണ്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ക്ഷോഭം തുടങ്ങിയ Read More…




