Kerala News

ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി “ആശ്രയ” കേന്ദ്രങ്ങൾ വരുന്നു.

തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. കൃഷിവകുപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തിൽ AIMS പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനായ KATHIR (Kerala Agriculture Technology Hub and Information Repository) പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. Read More…