Kerala News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ Read More…

Kerala News

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ

കൊച്ചി: ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ  എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. ഒന്നു മുതൽ‌ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല.  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളുടെ മേൽ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി  മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി Read More…

Kerala News

ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രിയതാരം; നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: പ്രശസ്ത സിനിമ, സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് രാവിലെ ഷൊർണൂർ പികെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. മീന ഗണേഷ് നൂറിലധികം സിനിമകളിലും 25-ഓളം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,’ ‘കരുമാടിക്കുട്ടൻ,’ ‘നന്ദനം,’ ‘മീശമാധവൻ’ എന്നീ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. 1942-ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ച മീന, ആദ്യകാല തമിഴ് നടനായ കെ.പി. കേശവന്റെ മകളാണ്. സ്കൂൾ Read More…