ദുബായ്: ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതോടെ മേഖലയിൽ വൻ യാത്രാ പ്രതിസന്ധി. ആദ്യ ദിവസങ്ങളിൽ തന്നെ 3,400ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുടനീളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദുബായ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്എന്നിവ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള ആറു പ്രധാന എയർപോർട്ടുകൾ അടച്ചുപൂട്ടിയതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
Tag: air space
വ്യോമപാത അടച്ച് ഇറാന്‍; വിമാന ഗതാഗതത്തെ ബാധിച്ചു, യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ഇന്ത്യയും ഇന്‍ഡിഗോയും
ന്യൂഡല്‍ഹി: ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ആഗോള വ്യോമ ഗതാഗത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ സാഹചര്യങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന സാഹചര്യം നിലനില്‍ക്കെ ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ എയര്‍ സ്‌പെയ്‌സ് അടച്ചതുമൂലം അന്താരാഷ്ട്ര സര്‍വീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഇന്ത്യന്‍ വിമാന കമ്പനികളായി എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പെയ്‌സ് ജെറ്റ് എന്നിവ അറിയിച്ചു. മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം വിമാനങ്ങള്‍ വൈകുന്നതായും പാത പുനക്രമീകരണം സാധ്യമായില്ലെങ്കില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നും എയര്‍ ഇന്ത്യ Read More…



