ദുബായ്: ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതോടെ മേഖലയിൽ വൻ യാത്രാ പ്രതിസന്ധി. ആദ്യ ദിവസങ്ങളിൽ തന്നെ 3,400ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുടനീളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ദുബായ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്എന്നിവ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള ആറു പ്രധാന എയർപോർട്ടുകൾ അടച്ചുപൂട്ടിയതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.





