ദുബായ്: ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതോടെ മേഖലയിൽ വൻ യാത്രാ പ്രതിസന്ധി. ആദ്യ ദിവസങ്ങളിൽ തന്നെ 3,400ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുടനീളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദുബായ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്എന്നിവ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള ആറു പ്രധാന എയർപോർട്ടുകൾ അടച്ചുപൂട്ടിയതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
Tag: flight
വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ
ന്യൂഡല്‍ഹി: വിമാനയാത്രയില്‍ പവര്‍ബാങ്ക് ഉപയോഗത്തില്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ. വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കരുത്. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യരുത് എന്നും ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണം എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് വിമാനത്തിന്റെ ക്യാബിനുകളില്‍ സൂക്ഷിക്കരുത്. ക്യാമറകളുടെ അടക്കം Read More…



