തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ തീവ്രത പ്രവചിക്കുന്നതിനും അപകട ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതിനുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഐയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് അപകട വിശകലന, പ്രവചന സ്യൂട്ട് ആരംഭിക്കും. ഇതോടെ സംസ്ഥാനത്തുടനീളമുള്ള അപകട ഹോട്ട്‌സ്‌പോട്ടുകളുടെ മാപ്പ് തയ്യാറാക്കാന്‍ പൊലീസിന് കഴിയും. ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാക്കാനാണ് പദ്ധതി. 2018 മുതലുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും Read More…


