തിരുവനന്തപുരം: ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും അവർക്കൊപ്പം സമൂഹവും സർക്കാരുമുണ്ടെന്ന ഉറപ്പാണ് സിദ്ധാർഥൻ ആപ്പെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച സിദ്ധാർത്ഥ് സ്റ്റുഡൻ്റ് വെൽഫെയർ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ആപ്പിൻ്റെ മാതൃക ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥിനി പൗശാലിക്ക് കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർത്ഥിനിയുടെ ഫോണിൽനിന്ന് ആപ്പിലേക്ക് അയച്ച സന്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് തത്സമയം ലഭിക്കുന്നതും ചടങ്ങിൽ പ്രദർശിപ്പിച്ചു. Read More…


