ന്യൂഡൽഹി: മതവിഭാഗങ്ങൾക്കും അവയുടെ ഉപവിഭാഗങ്ങൾക്കും സ്വന്തം മതകാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പുനൽകുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ 26-ാം അനുച്ഛേദം. മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനും ഈ അനുച്ഛേദം മതവിഭാഗങ്ങൾക്ക് അധികാരം നൽകുന്നു. കൂടാതെ, ജംഗമവും സ്ഥാവരവുമായ സ്വത്തുക്കൾ സ്വന്തമാക്കാനും സമ്പാദിക്കാനും അവകാശമുണ്ട്. നിയമങ്ങൾക്കനുസൃതമായി ഇത്തരം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും മതവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തികളുടെ മതസ്വാതന്ത്ര്യവും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സംരക്ഷിക്കുമ്പോൾ, 26-ാം അനുച്ഛേദം മതവിഭാഗങ്ങളുടെയും അവയുടെ സ്ഥാപനങ്ങളുടെയും Read More…


