Business Economy India International News Politics

ആറുവർഷത്തിന് ശേഷം പാങ്സൗ പാസ് അതിർത്തി വീണ്ടും തുറന്നു

ഇറ്റാനഗർ: ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ അരുണാചൽ പ്രദേശ് ചാങ്‌ലാങ് ജില്ലയിലെ പാങ്സൗ പാസിലുള്ള അതിർത്തി ഹാട്ട് (Border Haat) ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വ്യാപാര-വാണിജ്യ മന്ത്രി ന്യാറ്റോ ഡുകാം വ്യാഴാഴ്ച ഹാട്ടിൻ്റെ പുനരാരംഭം ഉദ്ഘാടനം ചെയ്തു. നാംപോങ്ങിന് സമീപമുള്ള പാങ്സൗ പാസിലെ ബോർഡർ ഹാട്ട് പുനരാരംഭിച്ചതോടെ അതിർത്തി മേഖലയിലെ വ്യാപാര പ്രവർത്തനങ്ങൾക്കും ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനും പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മന്ത്രി ന്യാറ്റോ Read More…

Agriculture India News

അരുണാചലിൽ വാണിജ്യാടിസ്ഥാനത്തിൽ ബൈസൻ അറവ് നിരോധിച്ചു

അരുണാചൽ പ്രദേശിൻ്റെ തലസ്ഥാന നഗരമായ ഇറ്റാനഗറിൽ ബൈസൻ ഇനത്തിൽപ്പെട്ട മൃഗങ്ങളുടെ വാണിജ്യ അറവ് നിരോധിച്ചു ഭരണകൂടം ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന നടപടിയും പിഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ ടോകോ ബാബുവാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. 1989ലെ കാർഷിക ഉൽപ്പന്ന വിപണന നിയന്ത്രണ നിയമവും 1955ലെ അവശ്യവസ്തു നിയമവും ചൂണ്ടിക്കാട്ടിയാണ് നടപടി. കാർഷിക ഉൽപ്പന്ന വിപണന സമിതി (APMC) ചെയർപേഴ്സൺ കൂടിയായ ടോകോ ബാബു, അനധികൃതമായി മിഥുൻ (കാട്ടി, ബൈസൻ) അറക്കുന്നവർക്ക് 20,000 Read More…