സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായ്കല്‍പ് പുരസ്‌കാരം കരസ്ഥമാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി. 99.58 ശതമാനം മാര്‍ക്കോടെയാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യസംസ്‌കരണം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന പരിശോധനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി നേട്ടം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ Read More…
Tag: Award
ദേവകി വാര്യർ സാഹിത്യ പുരസ്‌കാരം എ ശഹനക്ക് ലഭിച്ചു
ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്‌കാരം ഗവേഷക വിദ്യാർത്ഥിനിയായ എ. ശഹനക്ക് (മലപ്പുറം) ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ദിവ്യ റീനേഷ്(കണ്ണൂർ) ,ആതിര വിജയൻ(പത്തനംതിട്ട) എന്നിവരും നേടി. ദേവകിവര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം ‘ഫേസ്‌ബുക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേർ മത്സരത്തിൽ പങ്കെടുത്തു. പ്രെസിഡന്റ് ടി രാധാമണി , സെക്രട്ടറി ലത വാര്യർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചതാണിത് .12000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7000 രൂപ വീതം ആണ് പ്രോത്സാഹനസമ്മാനം Read More…
ഹാര്‍മണി അവാര്‍ഡ് സമ്മാനിച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തിലെ മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഇ.ടി. ടൈസണ്‍ എംഎല്‍എ സമ്മാനിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടറും സംഘാടക സമിതി ചെയര്‍മാനുമായ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.ഐക്യത്തിന്റേയും മാനവികതയുടേയും നന്മയുടേയും സന്ദേശമാണ് ഹാര്‍മണി ഫെസ്റ്റിവലും അതിനു വേദിയാകുന്ന അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥ കേന്ദ്രവും സമൂഹത്തിനു Read More…




