കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ രീതിയിൽ മാറ്റാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. ഭാരതീയ ജനഔഷധി പദ്ധതിയിലൂടെ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കിയതായും ഹൃദയ സ്റ്റണ്ടുകൾ, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഇംപ്ലാൻ്റുകൾ എന്നിവയുടെ വില കുറച്ചതിലൂടെ നിരവധി രോഗികൾക്ക് ആശ്വാസമായി എന്നും പ്രധാനമന്ത്രി Read More…


