തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞതായാണ് അമ്മാവൻ ഹരികുമാറിന്റെ കുറ്റസമ്മത മൊഴി. എന്താണ് കൊലപാതക കാരണമെന്നറിയാനായി പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അമ്മയെയും പ്രതിചേർക്കാനാണ് തീരുമാനം. സഹോദരനും സഹോദരിയും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റ് അടക്കമുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഹരികുമാർ കുറ്റം ഏറ്റുപറഞ്ഞിരുന്നെങ്കിലും കൊലപാതകത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് കാരണങ്ങൾ Read More…


